ഭോപ്പാല്‍: മഞ്ഞ സാരി അണിഞ്ഞ് കൂളിംഗ് ഗ്ലാസ് വെച്ച് വന്ന സ്റ്റൈലന്‍ പോളിങ് ഓഫീസറെ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. ആ സുന്ദരിയെ ഒടുവില്‍ സോഷ്യല്‍മീഡിയ തെരഞ്ഞ് പിടിച്ച് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍മീഡിയയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് നീല നിറത്തിലുള്ള മോഡേണ്‍ വസ്ത്രമണിഞ്ഞ മറ്റൊരു ഉദ്യോഗസ്ഥ. ഒടുവില്‍ അവരെയും തേടിപിടിച്ചു കഴിഞ്ഞു.
കടുത്ത മഞ്ഞക്കളര്‍ സാരി ചുറ്റി സ്ലീവ്ലെസ് ബ്ലൗസുമിട്ട് കൂളിംഗ് ഗ്ലാസ്സും ഒരു കയ്യില്‍ ഇവിഎം മെഷീനുമായി നടന്ന് പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഉത്തര്‍പ്രദേശിലെ ലഖ്നൗ പോളിംഗ് സ്റ്റേഷനിലെത്തിയ റീന ദ്വിവേദിയായിരുന്നു. എന്നാലിപ്പോള്‍ റീനയ്ക്ക് പിന്നാലെ ചര്‍ച്ചയാകുന്നത് യോഗേശ്വരി ഗോഹിതെ എന്ന ബാങ്കുദ്യോഗസ്ഥയാണ്.
ഭോപ്പാലിലെ കാനറാബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഹിതെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഫോട്ടോ വൈറലായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിയില്‍ അതൃപ്തയാണ് യോഗേശ്വരി. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും യോഗേശ്വരി പറയുന്നു. ഈ നിലപാടിന് ഇപ്പോള്‍ അഭിനന്ദനങ്ങള്‍ ചൊരിയുകയാണ് സൈബര്‍ ലോകം.
Discussion about this post