ന്യൂഡല്‍ഹി: മോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മോഡിയുടെ യാത്രയ്ക്ക് മാധ്യമങ്ങളിലൂടെ വന്‍ പ്രചാരണമാണ് ലഭിച്ചത്. ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചുവെന്നും ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കേദാര്‍നാഥില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കേദാര്‍നാഥ് ക്ഷേത്രത്തിനായുള്ള ഒരു മാസ്റ്റര്‍ പ്ലാനും തയ്യാറായിട്ടുണ്ടെന്ന് ഇവിടെ വെച്ച് മോഡി പ്രഖ്യാപിച്ച് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ നടപടി അസന്‍മാര്‍ഗികവും അധാര്‍മികവുമാണെന്നും കുറ്റപ്പെടുത്തിയ തൃണമൂല്‍ മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് മോഡി ധ്യാനത്തിനായി കേദാര്‍നാഥില്‍ എത്തിയത്. ഇവിടെ രുദ്ര ഗുഹയിലെ ഒരു ദിവസത്തെ ധ്യാനത്തിന് ശേഷം മോഡി ബദരിനാഥിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
Discussion about this post