റോള്‍ ക്യാമറ, ആക്ഷന്‍! ധ്യാനം വിത്ത് ക്യാമറ ഓണ്‍; മോഡിയുടെ ധ്യാനത്തിനെ ട്രോളി പ്രകാശ് രാജ്

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം.

കേദാര്‍നാഥ്: രാജ്യം അവസാനഘട്ട വോട്ടെടുപ്പ് നേരിടുന്ന ദിനത്തില്‍ ഭക്തിമാര്‍ഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി കേദാര്‍നാഥിലെത്തിയതും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. വലിയ പരിഹാസങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ മോഡിയെ ട്രോളി തമിഴ്‌നടനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജും രംഗത്ത് വന്നിരിക്കുകയാണ്.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോഡിയെന്ന് തലകെട്ടും നല്‍കി, അദ്ദേഹം ധ്യാനത്തിലിരിക്കുന്ന ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് ട്രോളിയിരിക്കുന്നത്. അതേസമയം രുദ്ര ഗുഹയില്‍ പ്രധാനമന്ത്രി നാളെ രാവിലെ വരെയാണ് ഏകാന്ത ധ്യാനം നടത്തുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോഡിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോഡി രുദ്ര ഗുഹയിലെത്തി ധ്യാനം ആരംഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോഡി ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു.

Exit mobile version