ന്യൂഡല്‍ഹി; മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുമെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ബിജെപി തന്റെ പുറകേയുണ്ടെന്നും, അവര്‍ തന്നെ ഒരു ദിവസം കൊല്ലുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ എല്ലാ കാര്യങ്ങളും തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരന് ബിജെപിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കെജരിവാള്‍ ആരോപിച്ചു. എന്നാല്‍ കെജരിവാളിന്റെ ആരോപണം ഡല്‍ഹി പോലീസ് തള്ളി.
ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതെന്ന് ഡല്‍ഹി പോലീസ് പ്രതികരിച്ചു.
അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി ആയതിന് ശേഷം നിരവധി തവണ കെജരിവാളിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലത്ത് വച്ചുതന്നെ മൂന്ന് തവണ കെജരിവാള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം ഡല്‍ഹി മോത്തി നഗറിലെ റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജരിവാള്‍ ആക്രമിക്കപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ അരവിന്ദ് കെജ്രിവാള് സഞ്ചരിച്ച തുറന്ന വാഹനത്തിന്റെ മുകളിലേക്ക് ചാടി കയറി മുഖത്തടിക്കുകയായിരുന്നു.
Discussion about this post