ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ ഡല്‍ഹിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസം സംസ്ഥാനത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു.
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
Discussion about this post