ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ തനിക്ക് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തന്ന ഉപദേശങ്ങള്‍ ഓര്‍ത്തെടുത്ത് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ രാഷ്ട്രീയ രംഗ പ്രവേശം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുമ്പോള്‍ കുടുംബത്തില്‍ നിന്ന് കിട്ടിയ ഉപദേശങ്ങളെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്.
രാഹുല്‍ സഹോദരിക്ക് കൊടുത്ത ഉപദേശം കഷ്ടപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നാണ്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും അവരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണം. ഒപ്പം അവരെ രാഷ്ട്രീയധാരയിലേക്ക് കൊണ്ടുവരാന്‍ കൂടിയാകണം പ്രവത്തിക്കേണ്ടതെന്ന ഉപദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്നും പ്രിയങ്ക ഓര്‍മ്മിക്കുന്നു.
എന്നാല്‍ അമ്മ സോണിയാ ഗാന്ധിയുടെ ഉപദേശം മറ്റൊന്നായിരുന്നു. ധാരാളം സംസാരിക്കുന്നതിലല്ല കാര്യമെന്നാണ് സോണിയ ഗാന്ധി പറയുന്നത്. സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത വേണമെന്നാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് സോണിയാ ഗാന്ധി മകള്‍ക്ക് നല്കിയ ഉപദേശം.
Discussion about this post