പാറ്റ്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ആത്മഹത്യ ചെയ്ത നിലയില്‍. പാറ്റ്‌നയിലെ സെക്രട്ടറിയേറ്റിന് സമീപമുള്ള വീട്ടിലാണ് റാബ്‌റി ദേവിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഗിരിയപ്പ (29) എന്ന ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ഗിരിയപ്പ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്സ്വയം നിറയൊഴിക്കുകയായിരുന്നവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് റാബ്‌റി ദേവിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നോ എന്നറിയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.