ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് നിരവധി പേര് രംഗത്ത് വരുന്നതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ട്രോളുമായി രംഗത്ത്.
‘മന് കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു എന്നതാണ് വാര്‍ത്താസമ്മേളനം എന്ന പേരില്‍ നടന്നത്’- അഖിലേഷ് പരിഹസിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന് നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പരിഹാസം.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോഡി ഉത്തരം പറഞ്ഞില്ല. ചോദ്യങ്ങളില്‍ നിന്ന് മോഡി ഒഴിഞ്ഞ് മാറുകയായിരുന്നു ചെയ്തത്. അമിത് ഷായാണ് മോഡിയൊട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. ഇതിനെ പരിഹസിച്ചാണ് അഖിലേഷ് രംഗത്ത് വന്നത്.
‘विकास’ पूछ रहा है: प्रधान जी की पहली प्रेस वार्ता देखी क्या? लगता है ‘मन की बात’ का अंतिम एपिसोड रेडियो की जगह TV पर प्रसारित हुआ है.
बेचारे मीडिया वाले अपने प्रश्नों को लेकर बैठे ही रह गये ‘अनुशासित सिपाही’ मौन ही रहे. pic.twitter.com/cOytuPKdDL
— Akhilesh Yadav (@yadavakhilesh) May 17, 2019
Discussion about this post