ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള ഏഴാമത്തേയും അവസാനത്തേയും ഘട്ടത്തിലെ വോട്ടെടുപ്പ് നാളെ. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നാളെ എക്‌സിറ്റ് പോള്‍ സൂചനകള്‍ പുറത്തു വരും.
നിരവധി അക്രമസംഭവങ്ങളോടെ വിവാദമായ പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതോടെ, ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂര്‍ത്തിയാകുക. തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം. നാളെ ബദരിനാഥിലും പ്രധാനമന്ത്രി എത്തുന്നുണ്ട്.
Discussion about this post