ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ആസ്ഥാനത്ത് ഫലം വരും മുന്‍പ് നരേന്ദ്ര മോഡി മാധ്യമങ്ങളെ കാണാന്‍ തയ്യാറായത് നല്ല കാര്യമെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
തുടര്‍ന്ന് ട്വിറ്റര്‍ സന്ദേശത്തിലും രാഹുല്‍ മോഡിയെ പരിഹസിച്ചു. അടുത്ത തവണയെങ്കിലും കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ അനുവദിച്ചേക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
മോഡി എന്തുകൊണ്ടാണ് റഫാല്‍ വിഷയത്തില്‍ പേടിക്കുന്നത്. മോഡിയുടേത് ഹിംസയുടെ തത്ത്വശാസ്ത്രമാണ്, ഗാന്ധിജിയുടേതല്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പക്കല്‍ അളവറ്റ പണവും ടിവിയും മാര്‍ക്കറ്റിങ്ങും ഉണ്ടായിരുന്നു. സത്യം മാത്രമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അന്തിമ ഫലത്തില്‍ സത്യം ജയിക്കും. മോഡിക്കുമുന്നില്‍ 90% വാതിലുകളും അടച്ചു. എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10% വാതിലുകള്‍ മോഡി അടച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Congratulations Modi Ji. Excellent Press Conference! Showing up is half the battle. Next time Mr Shah may even allow you to answer a couple of questions. Well done! 👍
— Rahul Gandhi (@RahulGandhi) 17 May 2019
Discussion about this post