‘ബര്‍ത്ത് ഡേ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ’ ചര്‍ച്ചയായി എന്‍സിപി സ്ഥാനാര്‍ത്ഥിയുടെ പിറന്നാള്‍ ആഘോഷം

ഹാപ്പി ബര്‍ത്ത് ഡേ എന്നകതിനു പകരം പിറന്നാള്‍ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശമാണ് എഴുതിയിരുന്നത്.

ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശം നരേന്ദ്ര മോഡിക്കെതിരെ രാജ്യത്തുടനീളം അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് അദ്ദേഹത്തിനു നേരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ഏറെ അമ്പരപ്പിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലൊരു പരിഹാസം തന്നെയാണ് ഇവിടെയും നിറയുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ എന്നതിനു പകരം പിറന്നാള്‍ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശമാണ് എഴുതിയിരുന്നത്. മഹാരാഷ്ട്രയിലെ താനെയിലെ കോണ്‍ഗ്രസ് എന്‍സിപി സ്ഥാനാര്‍ത്ഥിയുടെ പിറന്നാളാഘോഷമാണ് കോണ്‍ഗ്രസ് വ്യത്യസ്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അനന്ദ് പരന്‍ച്പേയുടെ പിറന്നാള്‍ കേക്കില്‍ ”ദേശ് കാ ചൗക്കിദാര്‍ ഹി ചോര്‍ ഹെ” എന്നായിരുന്നു എഴുതിയത്.

അനന്ത് പരന്‍പ്ചേ കേക്ക് മുറിക്കുന്നതും നേതാക്കളെല്ലാം ചേര്‍ന്ന് പിറന്നാളാഘോഷം ഗംഭീരമാക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഇതിനകം വൈറലായിട്ടുണ്ട്. സംഭവം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമെന്നാണ് ഒരു വിഭാഗക്കാരുടെ അഭിപ്രായം.

Exit mobile version