കൊച്ചി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തന്റെ റാലി തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മമതയോട് മോഡി ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്.
സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് ഇങ്ങനെ..
‘പറയാതെ വയ്യ. കഷ്ടം…. ഒരു ഭരണാധികാരിയുടെ മികവ് രാഷ്ട്രനന്മയെ മുന്‍നിര്‍ത്തി തന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കുകയെന്നതാണ്. ഇത് ഒരു മാതിരി…… ജഗതി മോഹന്‍ലാലിനെ ഒരു സിനിമയില്‍ പോരിന് വിളിക്കുന്ന പോലെ…. ധ്വജപ്രണാമം.’
ബിജെപി നേതാക്കളെയെല്ലാം തടയാന്‍ നില്‍ക്കുന്ന മമതയ്ക്ക് തന്റെ ബംഗാള്‍ റാലി തടയാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു മോഡിയുടെ ചോദ്യം.
നിങ്ങളുടെ വിരട്ടലും, ഭീഷണിയും കണ്ട് മോഡി ഭയപ്പെടില്ല . ബംഗാളില്‍ റാലി നടത്താന്‍ ,എന്തിനു അവിടെ വരാന്‍ പോലും അനുമതി നല്‍കുന്നില്ല. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പോലും അനുമതി ഇല്ല. ദീദി, ഇത് പുതിയ ഇന്ത്യയാണ്. കുതിക്കുന്ന ഇന്ത്യ. അധികാരത്തിലെത്തിച്ച ജനങ്ങള്‍ തന്നെ നിങ്ങളെ താഴെയിറക്കും എന്നും മോഡി പറഞ്ഞിരുന്നു.