ഹൈദരാബാദ്: ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പ്രാദേശിക നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ വികാരാബാദില്‍ ടിആര്‍എസ് പ്രാദേശിക നേതാവ് നാരായണ റെഡ്ഡിയാണ് ജനങ്ങളുടെ കല്ലേറില്‍ കൊല്ലപ്പെട്ടു.
വികാരാബാദിലെ സുല്‍ത്താന്‍പുരില്‍ ചൊവ്വാഴ്ച രാവിലെയാണ് നാരായണ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലെ എതിര് സംഘടനയ്ക്ക് റെഡ്ഡിയുമായി ശത്രുതയുണ്ടായിരുന്നതായി സൂചനയുണ്ട്.
തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)നേതാവിന്റെ മരണവാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് പാര്ട്ടിയനുകൂലികള് കൊലപാതകബന്ധം ആരോപിച്ച് ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രാഷ്ട്രീയവൈരാഗ്യമല്ല റെഡ്ഡിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇതു വരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
Discussion about this post