കാശ്മീരിലെ വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

ഇതേതുടര്‍ന്ന് ശ്രീനഗറിലും അവന്തിപ്പോരയിലും സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇവിടെയുള്ള വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ശ്രീനഗറിലും അവന്തിപ്പോരയിലും സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. വെടിവെയ്പ്പില്‍ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിരുന്നു.

Exit mobile version