ചെന്നൈ: വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടവര്‍ക്ക് ചെയ്യാം എന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ഹാസന്‍. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെ ആണെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന് നേരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയത്തിന്റെ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. അക്രമണങ്ങളില്‍ ഭയമില്ല. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. നമ്മള്‍ പുണ്യവാളനായി നടിക്കേണ്ടതില്ല. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്ന് ചരിത്രത്തില്‍ കാണാമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ സംഘപരിവാര പ്രവര്‍ത്തകര്‍ ചീമുട്ടയും കല്ലും എറിഞ്ഞിരുന്നു. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
Discussion about this post