അലിഗഢ്: വിഷം ഉള്ളില്‍ച്ചെന്ന സ്ത്രീയ്ക്ക് ചികിത്സ നടത്തുന്നതിനിടെ വായില്‍ പൊട്ടിത്തെറി ഉണ്ടായി, സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ജെഎന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വിഷം കഴിച്ച് അതിഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്കി. വിഷം പുറത്തെടുക്കുന്നതിനായി സക്ഷന്‍ പൈപ്പ് ഉള്ളില്‍ കടത്തവെ
പൊട്ടിത്തെറിയുണ്ടായി മരണം സംഭവിക്കുകയായിരുന്നു.
സ്ത്രീയെ ചികിത്സിക്കുന്നതിന്റെയും വായില്‍ പൊട്ടിത്തെറിയുണ്ടായതിന്റെയും ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞുണ്ട്. സ്ത്രീ സള്‍ഫ്യൂരിക്ക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post