നോയിഡ: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് യുവതിയെ ജനക്കൂട്ടം നോക്കി നില്‍ക്കെ തല്ലിചതച്ച് മൂന്നംഗ സംഘം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ക്രൂരത നടന്നത്. സലൂണില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു യുവതി. ശമ്പളം കിട്ടാതെ വന്നതോടെ ചോദിച്ചു. ഇതാണ് സ്ഥാപന ഉടമയെ ചൊടിപ്പിച്ചത്.
പരസ്യമായി റോഡരികില്‍ വെച്ചാണ് സ്ഥാപന ഉടമയും മൂന്നു പേരും കൂടി യുവതിയെ ആക്രമിച്ചത്. സമീപത്ത് കൂടെ പോയ ആളുകള്‍ നോക്കി നിന്നും, വീഡിയോ എടുക്കുകയുമാണ് ചെയ്തത്. മാസം 17000 രൂപയ്ക്ക് സലൂണില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നും ശമ്പളം ചോദിച്ചപ്പോള്‍ ഉടമയും സുഹൃത്തുക്കളും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നു.
സംഭവത്തില്‍ യുവതി പോലീസിന് പരാതി നല്കി. ആക്രമണത്തിന് മുമ്പും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മുഖ്യപ്രതിയായ നോയിഡ സെക്ടര്‍ 12 സ്വദേശി വസീമിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
Shocking incident from Greater Noida area where a girl, in a viral video, is seen being beaten up and assaulted by a group of men with stick. @Uppolice Incident is from Knowledge Park Police Station area. pic.twitter.com/1s9tJFsCVs
— Bhartendu Sharma (@Bhartendulkar) May 13, 2019
Discussion about this post