ചെന്നൈ: തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയോരത്ത് ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ഡുകള്‍. പുഴയില്‍ കുളിക്കാനായെത്തിയ കുട്ടികളാണ് ആദ്യം ആധാറുകള്‍ കണ്ടത്.
അതേസമയം, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. 2013-14 കാലയളവില്‍ നല്കിയ ആധാര്‍ കാര്‍ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Discussion about this post