ലഖ്നൗ: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു. അവരാണ് ബംഗാളിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതെന്നും മോഡി ആരോപിച്ചു.
എന്നാല്‍ വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥലത്ത് വലിയ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനമാണ് മോഡി നല്‍കി. മാത്രമല്ല, പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്നും മോഡി ആരോപിച്ചു.
ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പു റാലിക്കിടെ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അര്‍ധകായപ്രതിമ സംഘര്‍ഷത്തില്‍ തകര്‍പ്പെടുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രതികരണം.
കുറച്ചുമാസങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ മേദ്നിപുറില്‍വെച്ച് തന്റെ റാലിയില്‍ കടന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂര്‍നഗറില്‍ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോഡി പറഞ്ഞു.