ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റാണ് റിസര്‍വ് ബാങ്കെന്ന് ഉപമിച്ച് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. റിസര്‍വ്വ് ബാങ്ക് സീറ്റ് ബെല്‍റ്റ് പോലെയാണെന്നും അതില്ലാതിരുന്നാല്‍ അപകടമുണ്ടാവുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരം റിസര്‍വ്വ് ബാങ്കും തമ്മിലുള്ള യുദ്ധം മുറുകുന്ന സാഹചര്യത്തിലാണ് മുന്‍ ഗവര്‍ണറുടെ പ്രസ്താവന.
കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഇരുകൂട്ടര്‍ക്കുമിടയില്‍ ഉള്ളൂ എന്നും രഘുറാം രാജന് പറഞ്ഞു.
സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയാലും പറ്റില്ലെന്ന് പറയാനുള്ള അവകാശം റിസര്‍വ്വ് ബാങ്കിനുണ്ട്. അതിനുള്ള ആര്‍ജവം ഉണ്ടാവണമെന്നും കേന്ദ്രബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമേഖലയ്ക്ക് ഗുണകരമാവില്ലെന്നും രഘുറാം രാജന് മുന്നറിയിപ്പ് നല്കി.
Discussion about this post