അമരാവതി: എന്‍ഡിഎ സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിക്കണം. മോഡിയുടെ ഭരണം അവസാനിക്കുന്ന അന്ന് രാജ്യത്ത് യഥാര്‍ത്ഥ ദീപാവലി ആയിരിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ജനങ്ങള്‍ക്ക് ദിപാവലി സന്ദേശം നല്കുന്ന ചടങ്ങിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശിച്ചത്.
ആന്ധ്രപ്രദേശിലെ വടക്കന്‍ തീരപ്രദേശത്ത് ആഞ്ഞുവീശിയ തിത്ലി കൊടുങ്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രം ഒരു പൈസ പോലും നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ബിജെപിയുടേത് മനുഷ്യത്തരഹിതമായ നിലപാടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post