ചെന്നൈ: നാഥുറാം ഗോഡ്‌സെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കമല്‍ഹാസനെതിരെ ചെരുപ്പേറ് നടത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് ചെരുപ്പേറ് നടത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഗോഡ്‌സേയ്‌ക്കെതിരെ കമല്‍ പ്രസ്താവന നടത്തിയത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണ് നാഥുറാം ഗോഡ്‌സെയാണെന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്റ്റേജിലേയ്ക്ക് ഒരു കൂട്ടര്‍ ചെരുപ്പ് എറിയുകയായിരുന്നു. ചെരുപ്പേറ് താരത്തിന്റെ ശരീരത്തില്‍ കൊണ്ടിരുന്നില്ല.
”സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.” ഇങ്ങനെയായിരുന്നു കമലിന്റെ വാക്കുകള്‍. പ്രസ്താവന വലിയ കോലാഹലത്തിനാണ് ഇടയാക്കിയത്.
Discussion about this post