ലഖ്നൗ: താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് ആരോപണം. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും കുടുംബവും. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ എത്തി വരനെയും കൂട്ടരെയും തടയുകയായിരുന്നു.
താഴ്ന്ന ജാതിയില്‍ പെട്ടതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് പറഞ്ഞാണ് യുവാവിനെയും കൂട്ടരെയും ഇവര്‍ തടഞ്ഞത്. അതേസമയം, ഇത്തരത്തിലൊരു സംഭവം ഈ പ്രദേശത്ത് ആദ്യമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സംഭവത്തില്‍ വരന്റെ പിതാവിന്റെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post