ബീഹാര്‍: താന്‍ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോഡി. ബീഹാറില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും കുറ്റം പറയാന്‍ അദ്ദേഹം മറന്നില്ല.
കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുമാണ് മോഡി കുറ്റപ്പെടുത്തിയത്. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും. ബീഹാറിലെ പാലിഗഞ്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.
അതേസമയം, മുന്നൂറിലധികം സീറ്റ് നേടി മോഡിയുടെ കീഴില്‍ എന്‍ഡിഎ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.















Discussion about this post