ശ്രീനഗര്‍: മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ ജമ്മുകാശ്മീരില്‍ പ്രതിഷേധം ശക്തം. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി ലൈംഗികാതിക്രമത്തിനു ഇരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായി എടുത്തു കൊണ്ടുപോകുകയും വീടിന് സമീപത്തുള്ള സ്‌കൂളില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുഞ്ഞിനെ സ്‌കൂളിലെ ടോയ്ലറ്റില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറംലോകമറിയുന്നത്. വീട്ടില്‍ നിന്നും തന്നെ എടുത്തുകൊണ്ടുപോയ ആളെ കുട്ടി തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുംബാലിലെ കാര്‍ മെക്കാനിക് കടയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.
അതേസയമം, 27 വയസായ യുവാവിന് ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്നും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവിന് 19 വയസുമാത്രമാണ് പ്രായമായത് എന്ന രീതിയില്‍ ഇസ്ലാമിക് ഫൗണേഷന്‍ ട്രസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ശ്രീനഗറിലും കാശ്മീരിലുമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ തെരുവിലിറങ്ങി.
Discussion about this post