മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; പ്രിയങ്കാ ശര്‍മ്മയോട് മാപ്പെഴുതി നല്‍കണമെന്ന് സുപ്രീം കോടതി

കഴിഞ്ഞ ദിവസമാണ് മമതയുടെ മുഖത്തിന്റെ ചിത്രം ബോളിവുഡ്താരം പ്രിയങ്കാ ചോപ്രയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് പ്രിയങ്കാ ശര്‍മയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ പ്രിയങ്ക മാപ്പ് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മമതയുടെ മുഖത്തിന്റെ ചിത്രം ബോളിവുഡ്താരം പ്രിയങ്കാ ചോപ്രയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. പിന്നീട് സംഭവം വിവാദമായതോടെ ചിത്രം നീക്കം ചെയ്തു. എന്നാല്‍ ഇപ്പോഴും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇവര്‍ മാത്രമല്ല ചിത്രം ഷെയര്‍ ചെയ്തതെന്നും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത് പ്രിയങ്കയുടെ മൗലികാവകാശ ലംഘനമാണെന്നും കോടതിയില്‍ പ്രിയങ്കയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രിയങ്കയ്ക്ക് മാത്രമല്ല മൗലികാവകാശമുള്ളതെന്നും എതിര്‍ഭാഗത്തുള്ള ആള്‍ക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Exit mobile version