ഛണ്ഡീഗഡ്: പഞ്ചാപിലെ ഗുരുദാസ്പുര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോള്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. സണ്ണിയുടെ വാഹനവ്യൂഹം ഒരു കൂട്ടയിടിയില്‍ പെട്ടുപോവുകയായിരുന്നു.
ഫത്തേഗഡ് ചുരിയാനിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹല് ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപമെത്തിയപ്പോള്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി സണ്ണി സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ചെന്ന് ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് തുടരെ തുടരെ ഇടിച്ചത്.
അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്ന് ഗ്രാമവാസിയുടേതാണ്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, പക്ഷേ പരിക്കുകള്‍ ഒന്നുമില്ലാതെ സണ്ണി ഉള്‍പ്പടെയുള്ള ആളുകള്‍ രക്ഷപ്പെട്ടു. ഗുരുദാസ്പുരില് സണ്ണി ഡിയോളും സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ സുനില്‍ ഝക്കറും തമ്മിലാണ് ഇവിടെ മത്സരം.
Discussion about this post