ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്നു സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വന്‍ തെറ്റായിരുന്നെന്നും ഇന്ദിരാ ഗാന്ധി പോലും ഇതില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. 1975-ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാറാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ന്യൂസ് നേഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ ക്ഷമാപണം. അടിയന്തരാവസ്ഥയും ബ്ളു സ്റ്റാര്‍ ഓപ്പറേഷനും തെരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി മുന്നോട്ടു പോകുമ്പോഴാണ് രാഹുല്‍ ക്ഷമാപണം നടത്തുന്നതിയത്.
Discussion about this post