ചെന്നൈ: മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ പരാതിയുമായി ബിജെപി രംഗത്ത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗാന്ധിയെ വധിച്ച ഹിന്ദുവായ നാഥൂറാം ഗോഡ്സെ ആണെന്നുള്ള കമല്‍ഹാസന്റെ പ്രസ്താവനത്തിരെയ്ക്കെതിരെയാണ് ബിജെപി രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദര്രാജന് ആവശ്യപ്പെട്ടു.
വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ രാജ്യം വിടുമെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്ന് പറയുന്നതെന്നും അവര്‍ വിമര്‍ശിക്കുന്നു. ബിജെപി നേതാവായ അശ്വിനി ഉപാധ്യായ ആണ് കമല്‍ഹാസനെതിരെ പരാതി നല്‍കിയത്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി മുന്‍പോട്ടു വെയ്ക്കുന്നുണ്ട്.
Discussion about this post