ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. മായവതിയുടെ വാക്കുകള്‍ തരംതാണതാണെന്നും മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതോടൊപ്പം പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ധനമന്ത്രി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും എന്‍ഡിഎ സര്‍ക്കാരിനേയും നിരന്തരമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് മായാവതി.
മോഡി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മായാവതിയെ വിമര്‍ശിച്ച് ജയ്റ്റ്ലി രംഗത്തെത്തിയത്. മഹാസഖ്യത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചുവെന്നും മായവതി മുമ്പ് ആരോപിച്ചിരുന്നു.