ചെന്നൈ: ലിംഗമാറ്റ ശാസ്ത്രക്രിയ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന് പാര്‍ത്ഥസാരഥിയാണ് പിതാവ് ലിംഗമാറ്റ ശാസ്ത്രക്രിയയെ എതിര്‍ത്തതുകൊണ്ട് ആത്മഹത്യ ചെയ്തത്.
മണാലിയിലാണ് സംഭവം.ബിസിഎ ബിരുദധാരിയായ പാര്‍ത്ഥസാരഥി, ജോലിയ്ക്കൊന്നും പോകാതെ ദിവസങ്ങളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. മകന്റെ സ്വഭാവത്തിലെ മാറ്റം തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ കാര്യം തിരക്കി. അപ്പോഴാണ് താന്‍ ലിംഗമാറ്റശസ്ത്രിക്രിയ നടത്താന്‍ പോകുകയാണെന്ന് യുവാവ് വീട്ടുകാരെ അറിയിച്ചത്.
ഇത് കേട്ടപ്പോള്‍ പതറിപ്പോയ ഗജേന്ദ്രന് ഇതിനെ ശക്തമായി എതിര്‍ത്തു. അതോടെ പാര്‍ത്ഥസാരഥി വീട്ടില്‍ നിന്നിറങ്ങിപ്പോയി. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയിലുണ്ടെന്ന് ഗജേന്ദ്രന് അറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം അവിടെയെത്തി മകനോട് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ത്ഥസാരഥി തയ്യാറായില്ല. താന്‍ അടുത്തദിവസം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഗജേന്ദ്രന് മടങ്ങിയതിന് പിന്നാലെ പാര്‍ത്ഥസാരഥി മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
Discussion about this post