സൂററ്റ്: ചോരക്കുഞ്ഞിനെ കൊന്ന് ചവറ്റുകൊട്ടയിലെറിഞ്ഞ അമ്മ അറസ്റ്റില്‍. സൂററ്റിലെ വരച്ഛ സ്വദേശിനി റാത്തോഡാണ് അറസ്റ്റിലായത്.നാലു കുട്ടികളുടെ അമ്മയായ തനിക്ക് ഒരു കുഞ്ഞിനെ കൂടി വേണ്ടെന്ന തീരുമാനമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്ന് യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ച് 14നാണ് പാട്ടേല്‍ നഗറിലെ ചവറ്റുകൊട്ടയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ആദ്യം കരുതിയിരുന്നത് ജനിച്ചയുടന്‍ മരിച്ച കുട്ടിയെ ഉപേക്ഷിച്ചതാണെന്നായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സോനല്‍ റത്തോഡ് അറസ്റ്റിലായത്. യുവതി കുറ്റം സമ്മതിച്ചു. ആറുമാസം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ ഇവര്‍ വേറെയൊരു യുവാവിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.അതേസമയം കുഞ്ഞ് ആരുടേതാണെന്ന് വ്യക്തമല്ല.
Discussion about this post