മുംബൈ: ശബരിമല സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന ബിജെപി, മഹാരാഷ്ട്രയിലെ ശനി ഷിന്‍ഗ്നാപുര്‍ ഉള്‍പെടെയുള്ള ക്ഷേത്രങ്ങളുടെ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലെന്ന് മുതിര്‍ന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ടുളള വിധിയെ ബിജെപി പ്രസിഡന്റ് അമിത് ഷാ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ ഉത്തരവുകള്‍ കോടതികള്‍ പുറപ്പെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
എന്നാല്‍, കോലാപുരിലെ അംബാദേവി ക്ഷേത്രത്തിലും അഹമ്മദ്‌നഗറിലെ ശനി ഷിന്‍ഗ്‌നാപുര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കട്ടെ എന്ന നിലപാടിലായിരുന്നു ബിജെപിയും അവരുടെ സര്‍ക്കാരുമെന്ന് ലേഖനത്തില്‍ പറയുന്നു.
അതോടൊപ്പം ക്ഷേത്ര ട്രസ്റ്റിന്റെ എതിര്‍പ്പിനെ ബിജെപി സര്‍ക്കാരും നേതാക്കളും ചേര്‍ന്ന് നിശബ്ദമാക്കിയെന്നും വിധിയും ആചാരവും സംരക്ഷിച്ച് ശനി ക്ഷേത്രത്തില്‍ സ്ത്രീപ്രവേശം അനുവദിച്ചെങ്കിലും ഇവിടെ പ്രതിഷ്ഠയുള്ള ഭാഗത്തേക്ക് നാട്ടുകാരായ സ്ത്രീകള്‍ ഇപ്പോഴും കയറുന്നില്ല. എന്നാല്‍, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് എത്തുന്ന സ്ത്രീകള്‍ പ്രവേശിക്കുന്നുമുണ്ട്.
ഒരേസമയം കോടതി വിധി നടപ്പാക്കുകയും തങ്ങള്‍ തുടര്‍ന്നുവന്ന വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന നിലപാടാണ് ഗ്രാമീണര്‍ സ്വീകരിച്ചതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.