രാജ്യത്ത് ബിജെപി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് പ്രിയങ്ക ഗാന്ധി

രാജ്യത്ത് നിന്നും ബിജെപി സര്‍ക്കാര്‍ പോവുകയാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

രാജ്യത്ത് നിന്നും ബിജെപി സര്‍ക്കാര്‍ പോവുകയാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മോഡി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സംസാരിക്കുന്നതിന് പകരം അതും ഇതും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ വോട്ട് ചെയ്ത ഈ സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കും. പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Exit mobile version