ലഖ്നൗ: ബിജെപിയുടെ പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. പോളിങ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
ഇതുകണ്ട ഒരു ബിജെപി പ്രവര്ത്തകന് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും എല്ലാവരും ചേര്‍ന്ന് വോട്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസിന് ലാത്തി വീശി. അതേസമയം, പുറത്ത് സംഘര്‍ഷം നടന്നെങ്കിലും വോട്ടെടുപ്പിനെ അത് ബാധിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം.
Discussion about this post