ആഗ്ര: മരണക്കിടക്കയില്‍ കിടക്കവെ തന്നെ കൊലപ്പെടുത്താന്‍ വിഷം നല്‍കിയത് ഭാര്യയാണെന്ന് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് യുവാവ്. ഭാര്യ തനിക്ക് വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന മരണമൊഴി അവസാന ശ്വാസത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് യുവാവ് റെക്കോര്‍ഡ് ചെയ്തത്. സെല്‍ഫി വീഡിയോയാണ് യുവാവ് എടുത്തത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
ആഗ്രയില്‍ താമസിക്കുന്ന അവിദേശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയിലായിരുന്നു ആ സമയത്ത് യുവാവ്. മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പാണ് ഭാര്യ തനിക്ക് പാലില്‍ വിഷം കലക്കി നല്‍കിയതാണെന്ന് യുവാവ് ചികിത്സാസംഘത്തോട് വിവരിച്ചത്.
അവിദേശിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു. ഇവര്‍ അവിദേശുമായി വഴക്കിടുകയും ചെയ്തിരുന്നു. കൂടാതെ ഇയാളെ ഭാര്യയുടെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post