ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആദ്യ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് ആദ്യ പട്രോളിങ്ങിനു ശേഷം മടങ്ങിയെത്തി. ഇതോടെ ആണവായുധത്തില്‍ ഇന്ത്യയ്ക്കിനി ത്രിതല ശേഷി കൈവരിച്ചു.
അരിഹന്ത് പ്രവര്‍ത്തനക്ഷമമായതോടെ കരയില്‍നിന്നും കടലില്‍നിന്നും വായുവില്‍നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ത്രിതലശേഷി ഇന്ത്യയ്ക്കു കൈവന്നു. ഇതോടെ ഇന്ത്യ, യുഎസ്, റഷ്യ, ഫ്രാന്‍സ്, ചൈന, യുകെ രാജ്യങ്ങളുടെ പട്ടികയിലിടം പിടിച്ചു.
Discussion about this post