രോഹ്താസ്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ പരോക്ഷമായി മോഡിയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടത്.
‘ഒരു പ്രധാനമന്ത്രിയെക്കുറിച്ചും ഞാന്‍ മോശം പരാമര്‍ശം നടത്തില്ല. പ്രധാനമന്ത്രിയും, പ്രസിഡന്റുമൊക്കെ വ്യക്തികളല്ല സ്ഥാപനങ്ങളാണ്. രാജ്യത്തിന്റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയാണ് രാജ്നാഥ് സിങിന്റെ പ്രസ്താവന. ‘രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ധാരാളം പേര് രംഗത്തെത്തിയിരുന്നു.
Discussion about this post