ഭോപ്പാല്‍: ഇലക്ട്രോണിക് വോട്ടിങ് മെഷീന് വീട്ടില്‍ സൂക്ഷിച്ചതിന് പോളിങ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ഗുണ സെക്ടറിലെ എഞ്ചിനീയര്‍ എകെ ശ്രീവാസ്തവയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീന് പിടിച്ചെടുത്തതായും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും എസ്ഡിഎം ശ്രിവാനി രാഘ്വര്‍ ഗാര്‍ഗ് പറഞ്ഞു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്തശേഷം ബാക്കി വന്ന കരുതല്‍ ഇവിഎമ്മുകളാണ് ശ്രീവാസ്തവ വീട്ടില്‍ കൊണ്ടുപോയത്. എന്നാല്‍ ഇത് എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചത് എന്നതിന് കൃത്യമായ മറുപടി ഇയാള്‍ക്ക് നല്കാന് സാധിച്ചിട്ടില്ല.
മധ്യപ്രദേശിലെ ഗുണയില്‍ ഇന്നാണ് തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് ഫലപ്രഖ്യാപനം.
Discussion about this post