കാശ്മീര്‍: മനുഷ്യ ക്രൂരതകള്‍ എത്രത്തോളമാണെന്ന് എടുത്ത് പറയേണ്ടതില്ല, ഒരു പക്ഷേ മൃഗങ്ങളേക്കാള്‍ മനുഷ്യര്‍ ക്രൂരന്മാരാവും ചില സമയങ്ങളില്‍. അതിന് തെളിവാകുന്ന പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു ക്രൂരത കൂടി പുറത്ത് വരികയാണ്. ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
കുത്തനെയുള്ള പര്‍വതം കയറി വരാന്‍ ശ്രമം നടത്തുന്ന കരടിയോടാണ് ക്രൂരത. വലിയ മലയില്‍ പിടിച്ച് പിടിച്ച് കയറി വരുന്ന കരടിയുടെ ദേഹത്തേയ്ക്ക് കാഴ്ചക്കാര്‍ കല്ലെടുത്ത് എറിയുകയായിരുന്നു. കുത്തനെയുള്ള പര്‍വതത്തില്‍ നിന്നും കരണം മറിഞ്ഞ് കുതിച്ചൊഴുകുന്ന പുഴയിലേക്കാണ് പാവം മിണ്ടാപ്രാണി വീണത്.
കരടി പാറക്കെട്ടിന് മുകളിലേക്ക് പിടിച്ചു കയറുമ്പോഴാണ് ജനം കല്ലെറിഞ്ഞത്. എറിഞ്ഞ കല്ലുകളില്‍ ഒരെണ്ണം കൃത്യമായി കരടിയുടെ തലയിലാണ് വന്ന് വീണത്. ഇതോടെ കരടിയുടെ നിലതെറ്റി പാറക്കെട്ടിന് താഴേക്ക് പതിക്കുകയായിരുന്നു. പാറക്കല്ലില്‍ പലതവണ തട്ടി കരണം മറിഞ്ഞാണ് കരടി തടാകത്തിലേക്ക് വീഴുന്നത്. കരടിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
This is macabre, happened today at Drass. pic.twitter.com/rtnqzghLF3
— Mahmood Ah Shah (@mashah06) May 9, 2019
Discussion about this post