ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ എതിര്‍പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി ബിജെപി. ട്വിറ്ററില്‍ ബിജെപിയെ പിന്തുടരുന്നവര് 110 ലക്ഷം കവിഞ്ഞു. ബിജെപി ഫോര്‍ ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് 11 മില്യണ്‍(110 ലക്ഷം) ഫോളോവേഴ്സ് എന്ന റെക്കോര്‍ഡ് കുറിച്ചത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഈ വിവരം പങ്കുവെച്ചത്.
രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസിനാകട്ടെ ഇപ്പോഴും 5.14 ലക്ഷം ഫോളോവേഴ്സ് മാത്രമെ ഇപ്പോഴുമുള്ളൂ. കോണ്‍ഗ്രസിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണത്തെ ഇരട്ടിയിലധികം ഫോളോവേഴ്സുമായി മറികടന്നത് കോണ്‍ഗ്രസിനും ക്ഷീണമായിട്ടുണ്ട്.
ഒപ്പം, നരേന്ദ്രമോഡിയും രാഹുല്‍ഗാന്ധിയും തമ്മിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ട്. രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം വെറും 9.4 മില്യണ്‍ ആണെന്നിരിക്കെ 47.2 മില്യണ്‍ ട്വിറ്റര്‍ ഉപയോക്താക്കളാണ് മോഡിയെ പിന്തുടരുന്നത്.
47.2 മില്യണ്‍ ഫോളോവേഴ്സുമായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന മൂന്നാമത്തെ രാഷ്ട്രീയനേതാവാണ് നരേന്ദ്ര മോഡി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഈ പട്ടികയില്‍ ഒന്നാമത്(106 മില്യണ്‍ ഫോളോവേഴ്സ്), പിന്നില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും(60.2 മില്യണ്‍ ഫോളോവേഴ്സ്).
This is a great milestone for all of us. Thank you. pic.twitter.com/91V6b0gnRa
— Chowkidar Amit Malviya (@amitmalviya) May 11, 2019
Discussion about this post