കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് യുവ ബിജെപി നേതാവ് റിമാന്‍ഡില്‍.
ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മയെയാണ് റിമാന്റ് ചെയ്തത്. ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.
ലോകത്തിലെ ഫാഷന്‍ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയില്‍ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷം ലോക ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തില്‍ മമതയുടെ മുഖം ഒട്ടിച്ചാണ് പ്രിയങ്ക മോര്‍ഫിംഗ് നടത്തിയത്. മത ബാനര്‍ജിയെ പരിഹസിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളും ട്രോളുകളും മുമ്പും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ശക്തമായ നടപടിയും മുഖ്യമന്ത്രി എടുത്തിരുന്നു.
Discussion about this post