ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയും വീണ്ടും രംഗത്തെത്തി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിങ് മോഡിയേക്കാള്‍ ആയിരം മടങ്ങ് മെച്ചമായിരുന്നെന്നു കെജരിവാള്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് പ്രതിപക്ഷ കക്ഷികളോടാണ്.സ്വാര്‍ത്ഥതയ്ക്കുവേണ്ടി കോണ്‍ഗ്രസ് മത്സരത്തിലെ രസംകൊല്ലികളായെന്നും മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാഹുല്‍ഗാന്ധിയാണ് ഉത്തരവാദിയെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
മന്‍മോഹന്‍ സിങ് ഒരു നല്ല വ്യക്തിയായിരുന്നു. വിദ്യാഭ്യാസമുള്ളയാളും ആരാധ്യനായ സാമ്പത്തികശാസ്ത്രജ്ഞനുമാണ്. സമ്പദ് വ്യവസ്ഥയെ മനസ്സിലാക്കിയ ആളാണ്. 2008-ല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ അത് ബാധിക്കാതിരുന്ന രാജ്യമായിരുന്നു ഇന്ത്യ. മന്‍മോഹന്‍ എടുത്ത നിരന്തര നടപടികളാണ് രാജ്യത്തെ രക്ഷിച്ചതെന്നും കെജരിവാള്‍ പറഞ്ഞു.
അണ്ണാ ഹസാരേയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം യുപിഎ അഴിമതിക്കെതിരെ ആയിരുന്നു. എന്നിട്ടും അന്ന് കോണ്‍ഗ്രസ് ലോക്പാല്‍ കൊണ്ടുവന്നില്ല. കൊണ്ടുവന്നിരുന്നെങ്കില്‍ പ്രക്ഷോഭം തുടരില്ലായിരുന്നു. അത് കോണ്‍ഗ്രസിന് ഗുണവും ചെയ്യുകയും ആം ആദ്മി പാര്‍ട്ടി രൂപം കൊള്ളില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post