ന്യൂഡല്‍ഹി:1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയുടെ പരാമര്‍ശം പരിധി വിട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവശ്യപ്പെട്ടു.
സിഖ് കൂട്ടക്കൊല ഏറെ വേദനിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഖ് വിരുദ്ധ കലാപത്തെപ്പറ്റി ചോദിച്ചപ്പോള്‍ 1984ല്‍ നടന്ന കാര്യമാണ് അത്. അതിനെന്താണ്? നിങ്ങളെന്താണു ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സാം പിത്രോദ പറഞ്ഞിരുന്നു.
ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു ഈ വിഷയത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുണ്ടായ കലാപത്തില്‍ ഏകദേശം 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്.