ന്യൂഡല്‍ഹി : ഗൗതം ഗംഭീറിനെതിരെ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ബിജെപി ദക്ഷിണ ഡല്‍ഹി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീര്‍ എസി കാറിലിരിക്കുകയും, പൊരിവെയിലത്ത് ഡൂപ്ലിക്കേറ്റിനെ പ്രചാരണത്തിനിറക്കിയെന്നാണ് ആം ആദ്മിയുടെ ആരോപണം.
ഗൗതം ഗംഭീറിന്റെ രൂപസാദ്യശ്യമുള്ള ഗൗരവ് അറോറ എന്ന കോണ്‍ഗ്രസ് നേതാവിനെയാണ് പ്രചാരണത്തിനിറക്കിയിരിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയത് ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയാണ്.
സ്ഥാനാര്‍ത്ഥിയായ ഗംഭീര്‍ എയര്‍ കണ്ടീഷന്‍ ചെയ്ത കാറിലിരിക്കുമ്പോള്‍, പൊരിവെയിലില്‍ പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ അപരനെ മാലയിട്ട് സ്വീകരിക്കുകയാണ് ജനങ്ങള്‍.ഇത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മായം എന്നാണ് സിസോഡിയ ട്വീറ്റ് ചെയ്തത്.
Discussion about this post