ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കനത്ത പരാജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബിജെപി ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും പറഞ്ഞു.
രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും എതിരെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വി തിരിച്ചറിഞ്ഞ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്നുകയാണെന്ന് ആരോപിച്ച മോഡി ചന്ദ്രശേഖരറാവു വിന്റെയും നായിഡുവിറെയും സഖ്യനീക്കങ്ങളെക്കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ല.
കോണ്‍ഗ്രസ് അഹങ്കാരത്തിന്റെ ഭാഷയിലാണ് എപ്പോഴും സംസാരിക്കുന്നതെന്നും ഇതിന്റെ ഫലമായാണ് 2014 ല്‍ 44 സീറ്റില്‍ ഒതുങ്ങിയതെന്നും മോഡി കുറ്റപ്പെടുത്തി. 2019 ല്‍ 44 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post