ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് കോടതി പരിഗണിച്ചേക്കും.
വിഷയത്തില്‍ ഒത്തുതീര്‍പ്പിന്റെ സാധ്യത പരിശോധിക്കാനായി സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലീഫുള്ള തലവനായി മധ്യസ്ഥ സമിതിയെ നിയമിച്ചിരുന്നു.ഈ സമിതിയുടെ റിപ്പോര്‍ട്ടാണ് പരിഗണിക്കുക. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും അഭിഭാഷകനും മധ്യസ്ഥനുമായ ശ്രീരാം പഞ്ചുവും ഉള്‍പ്പെടുന്നതാണ് സമിതി.
അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയ്ക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post