മിര്‍സാപൂര്‍: ഉത്തര്‍പ്രദേശ് മിര്‍സാപൂറിലെ കൈലാഹാത്തില് ഓടികൊണ്ടിരിക്കുന്ന ട്രയിനില്‍ തീപിടിച്ചു. അസമിലെ കാമാഖ്യ മുതല്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വരെ സര്‍വീസ് നടത്തുന്ന കാമാഖ്യ എക്സ്പ്രസ്സ് ട്രയിനിലെ എന്‍ജിനിലും ജനറേറ്റര്‍ റൂമിലുമാണ് തീപിടിച്ചത്.
ലോക്കോ പൈലറ്റ് സമയോചിതമായി ജനറേറ്റര്‍ റൂമും പാഴ്സല്‍ കോച്ചും വേര്‍പ്പെടുത്തിയതിനാല്‍ മറ്റു കോച്ചുകളിലേക്ക് തീപടര്‍ന്നു പിടിച്ചില്ല. ഇത് വരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി-ഹൗറ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
Discussion about this post