അഡിലാബാദ്: വിവാഹ സദ്യയ്ക്ക്് ശേഷം ബാക്കി വന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 24 പേര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് സംഭവം. ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന ഇറച്ചിക്കറി ബുധനാഴ്ചയോടെയാണ് ചിലര്‍ കഴിച്ചത്. ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തു വരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post