ന്യൂഡല്‍ഹി: ഭരണം മോശമെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി മോഡിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പറഞ്ഞും മോഡിയെ രൂക്ഷമായി വിമര്‍ശിച്ചുമാണ് കെജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.
നിരവധി ജനകീയ പ്രശ്നങ്ങളില്‍ എങ്ങനെയാണ് തന്റെ സര്‍ക്കാര്‍ ഇടപെട്ടതെന്നും പരിഹാരം കണ്ടതെന്നും കെജരിവാള്‍ ട്വിറ്ററിലൂടെയുള്ള മോഡിക്കുള്ള മറുപടിയില്‍ പറയുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ആപ്പ് സര്‍ക്കാരിന് സാധിച്ചെന്ന് കെജരിവാള്‍ അവകാശപ്പെട്ടു. ഒപ്പം വലിയ വായിലുള്ള ബഡായി അല്ലാതെ, മോഡിക്ക് എന്ത് ഭരണനേട്ടമാണ് പറയാനുള്ളതെന്നും കെജരിവാള്‍ ചോദ്യമെറിഞ്ഞു.
‘മോഡി ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടെ വലിയവായിലുള്ള സംസാരവും വിദേശ യാത്രയും ബഡായിയുമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് വ്യാജ രാജ്യസ്നേഹം ഉയര്‍ത്തിക്കാണിച്ച് വോട്ട് ചോദിക്കുന്നത്’ എന്നും കെജരിവാള്‍ വിമര്‍ശിച്ചു.
കഴിഞ്ഞദിവസം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോഡി ആപ്പ് സര്‍ക്കാരിനെ ഒന്നിനും കൊള്ളാത്ത സര്‍ക്കാരെന്ന് വിശേഷിപ്പിച്ചത്. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെജരിവാള്‍.
हमने शिक्षा, स्वास्थ्य, बिजली, पानी-अनेक काम किए
आपने 5 साल में क्या किया- भाषण, विदेश भ्रमण और जुमलेबाज़ी? और कुछ?
इसीलिए आज आप फ़र्ज़ी और झूठे राष्ट्रवाद के नाम पर वोट माँग रहे हो
दिल्ली वालों ने कल आपसे तीन सवाल पूछे थे। उनके आपके पास जवाब नहीं हैं https://t.co/3mFsgnxqWi
— Arvind Kejriwal (@ArvindKejriwal) May 9, 2019
Discussion about this post